നായകനായി തിളങ്ങിയ 29 വർഷങ്ങൾ
ആവേശത്തിലാക്കാൻ ഷാറുഖ് എത്തുന്നു; ആഘോഷം 26ന് ഗ്ലോബൽ വില്ലേജിൽ

Mail This Article
×
ദുബായ് ∙ ഗ്ലോബൽ വില്ലേജ് വേദിയിലേക്ക് ഷാറുഖ് ഖാൻ എത്തുന്നു. ലോക സിനിമയിലെ നായക പദവിയിലേക്ക് ഉയർന്നതിന്റെ 29–ാം വാർഷികമാണ് ഗ്ലോബൽ വില്ലേജിലെ ചടങ്ങിൽ ആഘോഷിക്കുന്നത്. മെയിൻ സ്റ്റേജിൽ 26ന് രാത്രി 8.30നാണ് ഷാറുഖ് എത്തുക.
നടന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ വിവരിക്കുന്ന പ്രത്യേക ഷോയോടെയാണ് പരിപാടി ആരംഭിക്കുക. അദ്ദേഹത്തിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ നൃത്താവിഷ്കാരവും അരങ്ങേറും. ഷാറുഖിന്റെ സിനിമാ ജീവിതത്തിനുള്ള ആദരം കൂടിയായ പരിപാടിയുടെ ഭാഗമായി കാണികൾക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
English Summary:
Global Village welcomes Bollywood legend Shah Rukh Khan with open arms to mark 29 Years in the film industry, coinciding with 29 Seasons of Global Village
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.