കണ്ണുകൾ ചൂഴ്ന്നെടുത്ത ക്രൂരത, സ്വകാര്യ ഭാഗത്ത് പാമ്പിന്‍റെ കടിയേറ്റു, നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ സൗദി; അറിയാം 7 രാജ്യാന്തര വാർത്തകൾ

Mail This Article
ബുദ്ധ സന്യാസിനിയായി മാറിയ ബോളിവുഡ് താരസുന്ദരി; ഗ്ലാമർ ലോകത്ത് നിന്ന് ആത്മീയ പാതയിലേക്ക്
ലാസ∙ ടിബിറ്റിലെ ആശ്രമത്തിൽ ലോകത്തിന്‍റെ തിരക്കുകളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തയായി ആത്മീയ പാതയിൽ സഞ്ചരിക്കുന്ന ഒരു ബുദ്ധ സന്യാസിനി മുൻ ബോളിവുഡ് താരമാണ്. ഗ്യാൽട്ടൻ സാംടെൻ എന്ന അറിയപ്പെടുന്ന ഈ സന്യാസിനിക്ക് ഗ്ലാമറിന്‍റെയും പ്രശസ്തിയുടെയും ലോകത്ത് നിറഞ്ഞ് നിന്ന ഭൂതകാലമുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

'സാധ്യതകളുടെ പറുദീസയ്ക്ക് ' ഗുഡ്ബൈ; യുഎഇ മുഴുവൻ സഞ്ചരിക്കണമെന്ന മോഹം ബാക്കിയാക്കി മലയാളി നാട്ടിലേക്ക്
അബുദാബി ∙ യുഎഇയിലെത്തി 35 വർഷവും ഒരേ കമ്പനിയിൽ ജോലി ചെയ്ത് നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കു മടങ്ങുകയാണ് കൊല്ലം ശൂരനാട് സ്വദേശി ജോർജ് തോമസ്. ശിഷ്ടകാലത്തിന് കൂട്ട് ഈ രാജ്യം നൽകിയ നല്ല ഓർമകൾ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

വിദേശ വനിതയെ പിന്തുടർന്ന് വിവാഹ അഭ്യർഥന, പിന്നാലെ പീഡനം; മലയാളി അറസ്റ്റിൽ
കൊച്ചി ∙ ബിസിനസ് ആവശ്യത്തിനായി ഇന്ത്യയിലെത്തിയ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. യുഎസ് കലിഫോർണിയ സ്വദേശിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഫോർട്ട്കൊച്ചി പട്ടാളം സ്വദേശി അൽത്താഫ് അഹമ്മദിനെയാണു(29) ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

വിമാനത്തില്‍ 'സ്ഥലമില്ല', ലഗേജ് എത്തിയത് 'ഓട്ടോയിൽ'; യാത്രക്കാരന്റെ വൈറൽ പോസ്റ്റ്, പ്രതികരിച്ച് എയർലൈൻ
ദോഹ ∙ ദോഹയില്‍ നിന്നും ഹൈദരാബാദിലെ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്‍റെ രസകരമായ 'ലഗേജ്' അനുഭവമാണ് ഇന്ന് സമൂഹ മാധ്യമത്തിലെ ചർച്ച. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വിമാനത്തിലാണ് മദന്‍ കുമാര്‍ റെഡ്ഡി കോട്ല എന്ന യാത്രക്കാരൻ ജനുവരി 11ന് ദോഹയില്‍ നിന്നും ഹൈദരാബാദിൽ എത്തുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

പ്രവാസികൾക്ക് ആശ്വസിക്കാം, ചരിത്ര പ്രഖ്യാപനം നടത്തി സൗദി; നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ സമഗ്ര ദേശീയ നയം
റിയാദ് ∙ നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ നയം അവതരിപ്പിച്ച് സൗദി അറേബ്യ. രാജ്യത്ത് എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

സ്വകാര്യ ഭാഗത്ത് പാമ്പിന്‍റെ കടിയേറ്റ് പുളഞ്ഞ് യുവാവ്; വിഡിയോ വൈറൽ
ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അംഗാര ഷോജിക്ക് പാമ്പുകളെ വച്ച് സ്റ്റണ്ട് കാണിക്കുന്നത് ഹരമാണ്. പാമ്പിനെ കയ്യിലെടുക്കുന്നതും, പാമ്പിൻ കൂട്ടിൽ കിടക്കുന്നതും, പാമ്പിനെ ചുറ്റിപ്പിടിക്കുന്നതുമൊക്കെയായുള്ള ദൃശ്യങ്ങൾ ഷോജിയുടെ സമൂഹ മാധ്യമ പേജിൽ ഒട്ടറെയുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

സൗദിയിൽ ഇന്ത്യൻ പ്രവാസിയെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം കഴുത്തു ഞെരിച്ചു കൊന്നു; പ്രതി പിടിയിൽ
ജുബൈൽ ∙ സൗദി അറേബ്യയിലെ ജുബൈലിൽ ഇന്ത്യൻ പ്രവാസിയെ മകൻ കഴുത്തു ഞെരിച്ചു കൊന്നു. യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ (53) മകൻ കുമാർ യാദവാണ് കൊലപ്പെടുത്തിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.