ADVERTISEMENT

ദോഹ ∙ ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ 2025 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തിരെഞ്ഞെടുത്തു . നുഐജയിലെ ഐ ഐ സി സി ഹാളിൽ  നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ് അക്ബർ ടി പി യുടെ അധ്യക്ഷതയിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.

പ്രവാസി സാമൂഹ്യപ്രർത്തകനും വാഖിന്‍റെ രക്ഷാധികാരിയും കൂടിയായ മുഹമ്മദ് ഈസ സാഹിബ്, ഐ എസ് സി  സെക്രട്ടറി നിഹാദ് അലി എന്നിവർ മുഖ്യാതിഥികളായിരുന്നു.  സെക്രട്ടറി ശംവിൽ എളംകുഴി വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജഹാൻ ടി കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ വാഖ്  ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇൽഹാം പ്രോഗ്രാമിന്റെ പോസ്റ്റർ ലോഞ്ച് മുഹമ്മദ് ഈസ സാഹിബ് നിർവഹിച്ചു.

2025 ലെ  ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി അക്ബർ ടി പി - ജനറൽ സെക്രട്ടറി - ഷാജഹാൻ ടി കെ,  ട്രഷറർ- ഷമീർ മണ്ണറോട്ട്  വൈസ് പ്രസിഡന്റുമാരായി സിദ്ധിഖ് സി വി , ജൈസൽ കെ കെ , ശംവിൽ എളംകുഴി, അഷ്‌റഫ് കാമശ്ശേരി സെക്രട്ടറിമാരായി ഷബീറലി പി എം, റാഷിൽ പി വി, ആഷിക് പി സി, ദിൽഷാദ് സലാം എന്നിവരേയും അഡ്വൈസറി ബോർഡ് അംഗങ്ങളായി സുഹൈൽ  കെകെ, ഖയ്യും ടി.കെ, സിദ്ദിഖ് കെ.കെ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി ഫവാസ് ബികെ, അഹമ്മദ് കുട്ടി, ജബ്ബാർ ടി പി, ഫായിസ് എടപ്പട്ടി, ഫസൽ കൊന്നേങ്ങൽ, നിയാസ് കാവുങ്ങൽ, അബ്ദുൽ ബാസിത് ഫാറൂഖ്, നൗഫൽ കെ വി, ലിനീഷ് സി, നൗഫൽ പൈങ്ങലപ്പുറത്ത്, നവാബ് ഹുസൈൻ , അഷ്റഫുദ്ദീൻ, എന്നിവരെയും തിരെഞ്ഞെടുത്തു.

ജൈസൽ കെകെ സ്വാഗതം പറഞ്ഞ ചടങ്ങിന് ഷമീർ മണ്ണറോട്ട് നന്ദി പറഞ്ഞു. ആശംസകൾ നേർന്ന് സിദ്ധിഖ് സി വി, സുഹൈൽ കെ കെ, ഖയ്യൂം ടി കെ, റാഷിൽ പി വി, മുക്താർ കെ, ശരീഫലി, ലേഡീസ് വിങ് ഭാരവാഹികളായ നജാ ജൈസൽ, ശബാന ദിൽഷാദ്, ജാസ്മിൻ ഫായിസ്സ്, എന്നിവർ സംസാരിച്ചു.

English Summary:

Vazhakkad Association has elected the new office bearers of Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com