ആദം-ഹൈമ റോഡിൽ പൊടിക്കാറ്റ് ശക്തം; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

Mail This Article
×
മസ്‌കത്ത്∙ ആദം-ഹൈമ റോഡിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റിനെ തുടർന്ന് റോഡിലേക്ക് മണ്ണ് നീങ്ങുകയും യാത്ര ദുർഘടമാവുകയും ചെയ്തിട്ടുണ്ട്. കാഴ്ച പരിധി ചുരുങ്ങുകയും ചെയ്തു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ജാഗ്രത പുലർത്തണം.
അടുത്ത ദിവസങ്ങളിൽ കനത്ത പൊടിക്കാറ്റ് തുടരാനിടയുണ്ട്. പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ കാഴ്ച പരിധി കുറയുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇടയ്ക്കിടെ റോഡിലേക്ക് മണൽ കയറുന്നതിനാൽ പകൽ സമയങ്ങളിൽ അടക്കം ഇതുവഴി യാത്ര ചെയ്യുന്നവർ സുരക്ഷ ഉറപ്പുവരുത്തണം. രാജ്യത്തിന്‍റെ വടക്ക് ഭാഗങ്ങളിലാണ് കൂടുതൽ പൊടിക്കാറ്റ് ശക്തിപ്പെട്ടത്.
English Summary:
Dust Storm Warning: Exercise Caution on Adam-Haima - Road Royal Oman Police
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.