ADVERTISEMENT

അബുദാബി ∙ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം യുഎഇയിൽനിന്ന് ഗാസയിലേക്ക് സഹായമെത്തിക്കുന്നത് ഊർജിതമാക്കി. 1442 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി 100 ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചു. യുഎഇയുടെ ഗാസ സഹായ പദ്ധതിയായ ഓപറേഷൻ ഷിവൽറസ് നൈറ്റ് 3ന്റെ ഭാഗമായാണ് റഫ അതിർത്തി വഴി സഹായം എത്തിക്കുന്നത്.

ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, കൂടാരങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയാണ് എത്തിക്കുന്നത്. ഇതുവരെ മൊത്തം 31,026 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഗാസയിൽ എത്തിച്ചു. പലസ്തീൻ ജനത സാധാരണ ജീവിതത്തിലേക്കു കടക്കുംവരെ സഹായം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

English Summary:

UAE sends 100 trucks of aid to Gaza since start of ceasefire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com