നിലാ 2025: ബിഎംകെ പുതുവത്സരാഘോഷത്തിൽ സംഗീത നിശയുമായി ദുർഗ വിശ്വനാഥ്

Mail This Article
മനാമ ∙ ബഹ്‌റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ "ബഹ്‌റൈൻ മലയാളി കുടുംബം" (BMK) "നിലാ-2025" പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 31 ന് സെഗായയിലുള്ള കെസിഎ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക ദുർഗ വിശ്വനാഥ് വിശിഷ്ടാഥിതിയായിരിക്കും.
ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ച് "BMK Peace Messenger Award-2025" ഡോ: സലാം മമ്പാട്ടുമൂലയ്ക്ക് സമ്മാനിക്കും. "സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘം" അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും, ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകും.
കിംസ് ഹോസ്പിറ്റൽ, ഉം അൽ ഹസം, ബിഎംകെ എന്നിവർ സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ വൈദ്യ പരിശോധന ക്യാംപും ഉണ്ടായിരിക്കും. മുഹമ്മദ് മുനീർ, പ്രദീപ് പ്രതാപൻ, രാജേഷ് രാജ്, ആനന്ദ് വേണുഗോപാൽ നായർ, നിഖിൽ, ഇക്ബാൽ കെ പരീത് എന്നിവരുടെ നേതൃത്വത്തിൽ ബിഎംകെ എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
ബിഎംകെ മുഖ്യ രക്ഷാധികാരി ബിനോയ് മൂത്താട്ട്, പ്രസിഡന്‍റ് ധന്യ സുരേഷ്, സെക്രട്ടറി പ്രജിത് പീതാമ്പരൻ, ഉപദേശക സമിതി അംഗം അബ്ദുൽ റെഹ്മാൻ കാസർഗോഡ്, വൈസ് പ്രസിഡന്‍റ് ബാബു എംകെ, ട്രഷർ ലിതുൻ കുമാർ, എന്‍റർടൈൻമെന്‍റ് സെക്രട്ടറി എംഎസ്പി നായർ എന്നിവർ വിവരങ്ങൾ അറിയിച്ചു.