ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ഹിസ്ബുല്ല അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 38 കുവൈത്ത് സ്വദേശികളുടെ പൗരത്വം സുപ്രീം കമ്മിറ്റി റദ്ദാക്കി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ കോടതി ശിക്ഷ വിധിച്ചിട്ടുള്ളവരുടെ പൗരത്വമാണ് റദ്ദാക്കിയത്, രാജ്യദ്രോഹക്കുറ്റം, വിദേശത്തെ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയ കേസുകളിൽ അകപ്പെട്ട ജയിലില്‍ കഴിയുന്നവരുടെ പൗരത്വമാണ് റദ്ദാക്കിയത്. 

ഇതില്‍ 2007ലെ ബ്ലാക്ക് ഐലന്‍ഡ് 2016ലെ അബ്ദ്‌ലി സെല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് അധികവും. ബ്ലാക്ക് ഐലന്‍ഡ് കേസില്‍ 11, അബ്ദ്‌ലി സെല്‍ കേസില്‍ 22 പ്രതികളുമാണുള്ളത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍സബാഹിന്റെ നേതൃത്വത്തില്‍ നടന്ന പൗരത്വം സംബന്ധിച്ചുള്ള സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് പൗരത്വം റദ്ദാക്കിയത്.

English Summary:

Kuwait revokes citizenship of 38 terror convicts

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com