സൈക്ലിങ് മത്സരാവേശവുമായി 'ടൂർ ഓഫ് ഒമാൻ' ഫെബ്രുവരി 8 ന് തുടങ്ങും

Mail This Article
മസ്‌കത്ത്∙ നഗരങ്ങളിലും ഗ്രാമങ്ങളിലും സൈക്ലിങ് മത്സരങ്ങളുടെ ആവേശക്കാഴ്ചകള്‍ സമ്മാനിക്കാന്‍ 'ടൂര്‍ ഓഫ് ഒമാന്‍' വീണ്ടുമെത്തുന്നു. ഫെബ്രുവരി 8 മുതൽ 12 വരെയാണ് 14–ാമത് ടൂർ ഓഫ് ഒമാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്. സാംസ്‌കാരിക, പൈതൃക, വിനോദ സഞ്ചാര മന്ത്രാലയമാണ് സംഘാടകര്‍.
അഞ്ച് ഘട്ടങ്ങളിലായുള്ള മത്സരത്തിൽ രാജ്യാന്തര താരങ്ങളും പങ്കെടുക്കും. ഒമാന്‍ ദേശീയ ടീം ഇത്തവണയും മത്സരിക്കും. മത്സര റൂട്ടുകളും വ്യത്യസ്തമായിരിക്കും. കഴിഞ്ഞ വര്‍ഷം ജബല്‍ അഖ്ദറിനെയും മത്സര പാതയായി ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തുടനീളം വലിയ സ്വീകരണമാണ് ടൂര്‍ ഓഫ് ഒമാന് ലഭിക്കാറുള്ളത്. മേഖലയിലെ തന്നെ സൈക്ലിങ് മത്സരങ്ങളുടെ സീസൺ തുടക്കം കൂടിയാണിത്.

അതേസമയം, ടൂര്‍ ഓഫ് ഒമാനോട് അനുബന്ധിച്ചു നടക്കുന്ന മസ്‌കത്ത് ക്ലാസിക് സൈക്ലിങ് മത്സരം ഫെബ്രുവരി 7നാണ്. മസ്‌കത്ത് നഗരവും പരിസര പ്രദേശവുമാണ് മസ്‌കത്ത് ക്ലാസിക്കിന്റെ യാത്രാ റൂട്ട്.