ADVERTISEMENT

ജിസാൻ∙ സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ  വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു. മരിച്ച 9 പേർ ഇന്ത്യക്കാരാണ്. 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി. 

ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എസിഐസി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ 26 ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിംഗ് ദാമി, സക്‌ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ.

ഗുരുതരമായി പരുക്കേറ്റ11 പേർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അറാംകോ ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോകുകയായിരുന്ന എസിഐസി സർവീസ് കമ്പനിയുടെ മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. സൗദി ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തകരുമെത്തിയാണ് പരുക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്.   

15 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റവരെ എയർ ആംബുലൻസിൽ അബഹ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി, അബുഅരീഷ് കിങ് ഫഹദ് ആശുപത്രി, ജിസാൻ മുഹമ്മദ് ബിൻ നാസർ ആശുപത്രി, ബൈഷ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. 

കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിൻറെയും രാധയുടെയും മകനാണ് മരിച്ച വിഷ്‌ണു. അവിവാഹിതനായ വിഷ്‌ണു മൂന്ന് വർഷമായി ഈ കമ്പനിയിൽ എൻജിനീയറായി ജോലിചെയ്യുകയാണ്. വിഷ്‌ണുവിന്‍റെ സഹോദരൻ മനു പ്രസാദ് പിള്ള യു.കെ യിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. 

English Summary:

A car accident in Saudi Arabia has resulted in the death of 15 people, including 9 Indians, one of whom was Malayali.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com