ADVERTISEMENT

അബുദാബി ∙ 2025നെ സമൂഹ വർഷമായി (ഇയർ ഓഫ് കമ്യൂണിറ്റി) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന പ്രമേയത്തിൽ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിനും സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള സാധ്യതകൾ തുറക്കുന്നതിനും കൈകോർത്ത് പ്രവർത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയെ സ്വന്തം വീടായി കരുതുന്ന എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം. 

∙ ബന്ധങ്ങൾ ശക്തമാക്കും
സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഐക്യം വളർത്തുക തുടങ്ങിയ ഭാവി മുൻഗണനകൾ ഉയർത്തിക്കാട്ടുന്നതാണ് കമ്യൂണിറ്റി ഇയർ പ്രഖ്യാപനമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള അടുപ്പവും കരുതലുമാണ് രാജ്യത്തിന്റെ ശക്തിയുടെ അടിത്തറ.

വരും തലമുറകളുടെ ശോഭനമായ ഭാവിക്ക് അടിത്തറയിടുന്നതാണ് കരുത്തുറ്റ സമൂഹം. ഐക്യം ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഇമാറാത്തി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിനും സമഗ്ര ഇടങ്ങൾ സൃഷ്ടിക്കുന്ന ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ മികച്ച 10 നഗരങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും ദുബായ് മികവു നിലനിർത്തി. ചിത്രത്തിന് കടപ്പാട്: വാം
ചിത്രത്തിന് കടപ്പാട്: വാം

∙ മേൽനോട്ടത്തിന് ഉന്നതർ
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഉപാധ്യക്ഷ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പദ്ധതികൾക്കു മേൽനോട്ടം വഹിക്കും. സാമൂഹിക, സന്നദ്ധ സേവനം, സംരംഭങ്ങൾ എന്നിവയിലൂടെ സമൂഹത്തിന് മികച്ച സംഭാവന നൽകാൻ പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കും. സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും സമൂഹത്തിന്റെ പുരോഗതി വളർത്തുന്നതിനും സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്നതിനും ആശയങ്ങൾ പങ്കിടാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

∙ സമൂഹനന്മയ്ക്ക് തുടർനടപടി
ജീവിത നിലവാരം ഉയർത്തുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, സാമൂഹിക സ്ഥിരത കൈവരിക്കുക, എല്ലാ സമൂഹങ്ങളിലെയും അംഗങ്ങളെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് 50 കോടി ദിർഹത്തിന്റെ കമ്യൂണിറ്റി സംരംഭ പാക്കേജ് കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക സേവനങ്ങൾ നൽകുന്നതിനായി രാജ്യത്തുടനീളം കമ്യൂണിറ്റി കൗൺസിലുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 

സമഗ്ര സുസ്ഥിര വികസനത്തിൽ സമൂഹത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജനങ്ങളിൽ നിക്ഷേപം നടത്തുന്നതെന്ന് ഷെയ്ഖ് മൻസൂർ പറഞ്ഞു. എല്ലാവർക്കും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കുന്നതിന് രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് അടിവരയിടുന്നത്.

English Summary:

UAE President declares 2025 as the Year of Community

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com