ആരോഗ്യമേഖലയിൽ അറിവുകൾ ഉസ്ബെക്കിസ്ഥാനുമായി പങ്കിടാൻ യുഎഇ

Mail This Article
×
അബുദാബി ∙ രോഗപ്രതിരോധ, ആരോഗ്യ പരിരക്ഷയിൽ ഉസ്ബെക്കിസ്ഥാനുമായി വൈദഗ്ധ്യം പങ്കിട്ട് യുഎഇ. ഇമറാത്തി ജെനോം പ്രോഗ്രാം ഡേറ്റയിൽനിന്നുള്ള പ്രയോജനം ലഭിക്കുന്ന ആദ്യ രാഷ്ട്രമാകും ഉസ്ബെക്കിസ്ഥാൻ. ഡിഎൻഎ പഠന രംഗത്തുള്ള നൂതന അറിവുകളും പങ്കിടും.
ഇതുസംബന്ധിച്ച് അബുദാബി ഹെൽത്ത് ടെക്നോളജി കമ്പനിയായ എം42, ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. രോഗനിർണയ സംവിധാനം, ഉപകരണങ്ങൾ രൂപകൽപന ചെയ്യുക, വികസിപ്പിക്കുക, നിർമിക്കുക എന്നിവയും ഉൾപ്പെടും.
English Summary:
UAE to share knowledge in health sector with Uzbekistan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.