ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള മിനിമം ശമ്പള പരിധി നീക്കി കുവൈത്ത്

Mail This Article
കുവൈത്ത് സിറ്റി ∙ വീട്ടുജോലിക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ബാങ്ക് അക്കൗണ്ട് തുറക്കാന്‍ അനുവാദം നല്‍കി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. അക്കൗണ്ട് തുറക്കുന്നതിന് മിനിമം ശമ്പളം പരിധി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് എല്ലാ ബാങ്കിങ് സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക, ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് നടപടി.
ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ഉൾപ്പെടെ നിയന്ത്രണം ഉള്ളതിനാല്‍ വലിയ ഒരു വിഭാഗം ആളുകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും തടസം ഉണ്ടായിരുന്നു. കണക്കുകള്‍ പ്രകാരം, രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 26.9 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്. ഇത് 7,86,380 വരും. മൊത്തം, വിദേശ തൊഴിലാളികളുടെ എണ്ണം 2.475 മില്ല്യനാണ്.