ADVERTISEMENT

ദുബായ് ∙ സ്വർണ വില കുതിച്ചുയർന്നതോടെ ഗ്രാമിന് 313.25 ദിർഹത്തിലെത്തി. 22 കാരറ്റ് സ്വർണത്തിന് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 313.5 ദിർഹം ഇന്നലെ രേഖപ്പെടുത്തി. 313.25 ദിർഹത്തിനാണ് വിപണി അവസാനിച്ചത്.

പലിശ നിരക്ക് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്തു നിലപാടാകും സ്വീകരിക്കുക എന്നതിലെ ആശയക്കുഴപ്പവും നിർമിത ബുദ്ധിയിൽ അമേരിക്കൻ – ചൈനീസ് കമ്പനികൾ നടത്തുന്ന ശീതയുദ്ധവുമാണ് സ്വർണത്തിനു സ്വീകാര്യത വർധിപ്പിച്ചത്. 24 കാരറ്റ് സ്വർണത്തിന് 338.5 ദിർഹമായി വില ഉയർന്നു. 21 കാരറ്റിന് 303.5 ദിർഹവും 18 കാരറ്റിന് 260 ദിർഹവുമാണ് ഇന്നലത്തെ വില.

English Summary:

Gold Rtae: The price of gold rose to 313.25 dirhams per gram.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com