ഉംറ തീർഥാടകർക്ക് സൗദിയിൽ തങ്ങാൻ അനുമതി ഏപ്രിൽ 29 വരെ മാത്രം

Mail This Article
×
ജിദ്ദ∙ ഉംറ വീസയിൽ സൗദിയിൽ എത്തുന്നവർ മൂന്ന് മാസം (90 ദിവസം) കാലാവധി എന്ന് കണക്കാക്കാതെ ഏപ്രിൽ 29ന് മുൻപ് നാട്ടിലേക്ക് മടങ്ങണം. ഹജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വർഷവും സമാനമായ നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. ഏപ്രിൽ 29 വരെ മാത്രമേ ഉംറ വീസക്കാർക്ക് സൗദിയിൽ പരമാവധി കഴിയാനുള്ള അനുമതിയുള്ളൂ എന്നാണ് ഇപ്പോൾ ഇഷ്യു ചെയ്യുന്ന ഉംറ വീസകളിൽ അധികൃതർ രേഖപ്പെടുത്തുന്നത്.
സാധാരണ നിലയിൽ ഒരു ഉംറ വീസക്ക് 90 ദിവസം വരെ കാലാവധി ഉണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ ഉംറ വീസയിൽ 90 ദിവസ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും ഏപ്രിൽ 29നു ശേഷം സൗദിയിൽ കഴിയാൻ പാടില്ല എന്നാണ് അർഥമാക്കുന്നത്. ഏപ്രിൽ 13 ആണ് സൗദിയിലേക്ക് പ്രവേശിക്കേണ്ട അവസാന തീയതി.
English Summary:
Umrah pilgrims can stay in Saudi Arabia only until April 29
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.