റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ‘ദ പാട്രിയോട്ടിക് പർസ്യൂട്ട്’ ക്വിസ് മത്സരം സംഘടിപ്പിച്ചു

Mail This Article
മനാമ ∙ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ്സിഎ (എൻഎസ്എസ് ബഹ്‌റൈൻ) ലേഡീസ് വിഭാഗംകെഎസ്സിഎ ഹാളിൽവെച്ച് ‘ദ പാട്രിയോട്ടിക് പർസ്യൂട്ട്” എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രാഥമിക എഴുത്തുപരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട പത്തു വിദ്യാർഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.
അഞ്ചു ടീമുകളായാണ് മത്സരത്തിൽ പങ്കാളികളായത്. ഇന്ത്യയുടെ ചരിത്രം, സംസ്കാരം, കായികം, നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്വിസ് മത്സരത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ഉമാ ഈശ്വരിയും അറൈന മൊഹൻതെയും പ്രതിനിധീകരിച്ച 'വേദിക് മൈൻഡ്‌സ്' ടീം ജേതാക്കളായി. യുണിഗ്രാഡ് എജ്യുക്കേഷൻ സെന്റർ ഡബ്ല്യു.എൽ.എൽ. പ്രിൻസിപ്പലും ഡയറക്ടറുമായ സുജ ജെ.പി. മേനോൻ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. ലേഡീസ് വിങ് പ്രസിഡന്റ് രമാ സന്തോഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യക്ഷ പ്രസംഗവും, ജോയിന്റ് സെക്രട്ടറി ദിവ്യ ഷൈൻ സ്വാഗതവും പറഞ്ഞു.
കെഎസ്സിഎ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി അനിൽ പിള്ള, വൈസ് പ്രസിഡന്റ് അനിൽ കുമാർ യു.കെ. എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. പി.ഇ.സി.എ. ഇന്റർനാഷനൽ ഡയറക്ടർ ഓഫ് അക്കാദമിക്സ് വിനോദ് എസ്.എ., ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രമോദ് രാജ് എന്നിവർ ക്വിസ് പ്രോഗ്രാം നയിച്ചു.
ലേഡീസ് വിങ് എന്റർടൈൻമെന്റ് സെക്രട്ടറി ചിന്ദുരാജ് സന്ദീപ്, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാ ശശിധരൻ, മറ്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകി. ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു നായർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗം സാന്ദ്ര നിഷിൽ നന്ദി പറഞ്ഞു.