ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു

Mail This Article
×
ദുബായ്∙ ദുബായിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്. ഖുസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നും ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുനിയിൽ അസീസിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി. മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന. നിയമ നടപടി ക്രമങ്ങൾക്ക് ശേഷം ഖബറടക്കം നടക്കും.
English Summary:
Malayali Dies After Falling from Building in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.