ADVERTISEMENT

ദോഹ∙ ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം ഇന്ന് മുതൽ വൈകുന്നേരങ്ങളിൽ ഏകജാലക സേവനങ്ങൾ നൽകും. ലുസൈലിലെ ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയ ഓഫിസിലാണ് ഈ സേവനം ലഭ്യമാകുക. ഞായർ മുതൽ വ്യാഴം വരെ ദിവസവും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ ഏകജാലക സായാഹ്ന സേവനങ്ങൾ ലഭ്യമാണെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.

നടപടിക്രമങ്ങൾ ലഘൂകരിക്കാനും നിക്ഷേപകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വൈകുന്നേരങ്ങളിൽ കൂടി ഏകജാലക സംവിധാനം ഏർപ്പെടുത്തിയത്. കമ്പനികൾ സ്ഥാപിക്കുന്നതിനായുള്ള ബഹുഭൂരിപക്ഷം സേവനങ്ങളും ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഏകജാലക സംവിധാനം വഴി ലഭ്യമാകും. സാധാരണ സർക്കാർ ഓഫിസ് സമയത്തിന് പുറമെ സേവനം വൈകുന്നേരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത് നിക്ഷേപകർക്ക് കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

English Summary:

Qatar Ministry of Commerce and Industry to Offer Single Window Services in the Evenings

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com