ADVERTISEMENT

ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച ആനക്കൊമ്പുകളും കാണ്ടാമൃഗത്തിന്റെ കൊമ്പുകളും  ഖത്തർ കസ്റ്റംസ് അധികൃതർ പിടികൂടി. 45.29 കിലോഗ്രാം ഭാരമുള്ള 120 കാണ്ടാമൃഗക്കൊമ്പുകളാണ് പിടികൂടിയത്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ വ്യാപാരം സംബന്ധിച്ച രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് പ്രതി നടത്തിയത്. കരാർ അനുസരിച്ച് സംരക്ഷിത ജീവിവർഗങ്ങളെ കൊണ്ടുവരുമ്പോൾ പെർമിറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്. പ്രതിയെ കൂടുതൽ നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പ്രതിയുടെ രാജ്യം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

English Summary:

Rhino Horns Seized at Hamad International Airport

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com