വാഹനാപകടം: ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Mail This Article
×
കുവൈത്ത്‌സിറ്റി ∙ ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബംഗ്ലദേശ് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ മെഹ്ദി ഹസനാണ് അന്തരിച്ചത്. മെഹ്ദിയെ ശനിയാഴ്ച വൈകുന്നേരം അവന്യൂസ് മാളിന് സമീപത്ത് വച്ച് കാര്‍ ഇടിക്കുകയായിരുന്നു.
കാര്‍ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിബിഎസ്ഇ പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാം പരീക്ഷയ്ക്ക് തയ്യാറെടുത്തു വരികയായിരുന്നു.
പുറത്ത് പോയ മെഹ്ദിനെ കാണാത്തത് കൊണ്ട് വീട്ടുകാര്‍ സുഹൃത്തുക്കളോടും പരിചയസ്ഥലങ്ങളിലും തിരക്കിയെങ്കില്ലും ഞായറാഴ്ച വൈകിട്ടാണ് മരണവിവരം അറിഞ്ഞത്.
English Summary:
Bangladeshi national, a 10th grade student at Indian school, died in a car accident, Kuwait.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.