മാർത്തോമ്മാ ഇടവകയുടെ 22ാമത് കുടുംബസംഗമം നാഷനൽ ഇവാൻജലിക്കൽ ചർച്ചിൽ നടത്തി

Mail This Article
×
കുവൈത്ത് സിറ്റി ∙ മാർത്തോമ്മാ ഇടവകയുടെ 22ാമത് കുടുംബസംഗമം നാഷനൽ ഇവാൻജലിക്കൽ ചർച്ചിൽ നടത്തി. ഇടവക വികാരി റവ. ഡോ. ഫെനോ എം.തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സെന്റ് ജോർജ് ഓർത്തഡോക്സ് വികാരി റവ. ഫാ. ജിതിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
റവ. പി.ജെ.സിബി, റവ. ജേക്കബ് വർഗീസ്, റവ. പ്രമോദ് മാത്യു തോമസ് റവ. ബിനു ചെറിയൻ, റവ. ബിനു എബ്രഹാം, സജു വി. തോമസ്, ബിജോയ് ജേക്കബ് മാത്യു, ജനറൽ കൺവീനർ ബിനു തോമസ്, പ്രോഗ്രാം കൺവീനർ ജോഫി വർഗീസ് എന്നിവർ പ്രസംഗിച്ചു. ഗായകരായ അഞ്ജു ജോസഫ്, മരിയ കോലടി, ജിജോ മാത്യു, ജോ ജോസ് പീറ്റർ എന്നിവർ ഗാനസന്ധ്യക്ക് നേതൃത്വം നൽകി. തട്ടുകടയിലെ തനി നാടൻ വിഭവങ്ങൾ ആസ്വദിക്കാൻ ഭക്ഷണപ്രേമികളുടെ വൻ തിരക്കായിരുന്നു. വിവിധ കലാകായിക പരിപാടികളും ഉണ്ടായിരുന്നു.
English Summary:
22nd Family Reunion of Marthomma Parish held at National Evangelical Church.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.