ADVERTISEMENT

അബുദാബി ∙ അൽഐനിൽ ശബ്ദമലിനീകരണം ഉണ്ടാക്കിയ 106 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് അബുദാബി പൊലീസ്. 2000 ദിർഹം വീതം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. കൂടാതെ 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടി.

ഈ വാഹനം വീണ്ടെടുക്കുന്നതിന് 10,000 ദിർഹം അടയ്ക്കേണ്ടിവരും. പിഴയും ചേർത്ത് മൊത്തം 12,000 ദിർഹം അടച്ചാലേ വാഹനം വീണ്ടെടുക്കാനാകൂ. ഒരു വർഷത്തിനകം 24 ബ്ലാക്ക് പോയിന്റ് ലഭിക്കുന്നവരുടെ ലൈസൻസ് മരവിപ്പിക്കും. 

English Summary:

Abu Dhabi Police seize 106 vehicles for causing noise disturbance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com