പ്രവാസി മലയാളി റിയാദിൽ മരിച്ച നിലയിൽ

Mail This Article
റിയാദ്∙ റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി തങ്ങൾപ്പടി കലബ്ര അബ്ദു റഹിമാൻ (57) ആണ് റിയാദ് ഷുമൈസിയിലുള്ള താമസസ്ഥലത്ത് മരിച്ചത്.
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരേതരായ അബ്ദുള്ള, നബീസ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുലൈഖ. മക്കൾ: റാഷിദ് റഹ്മാൻ, മുഹമ്മദ് റബീഹ്.
റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ, ഫൈസൽ എടയൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.