ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം, കാർ പോസ്റ്റിൽ ഇടിച്ചു; കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു

Mail This Article
×
ദുബായ് ∙ വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി ദുബായിലുള്ള ഹനീഫ ഒരു അറബ് വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മിർദിഫ് എച്ച്.എം.എസ് ഹോസ്പിറ്റലിലുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും. ഭാര്യയും രണ്ട് മക്കളുമുണ്ട്.
English Summary:
Kallai native of Kozhikode died cause of Heart attack while driving in Dubai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.