കെഎംസിസി നവോത്സവ് 2K24 ക്രിക്കറ്റ് മത്സരങ്ങൾക്ക് ഉജ്ജ്വല തുടക്കം

Mail This Article
ദോഹ ∙ കെഎംസിസി ഖത്തർ നവോത്സവ് 2K24 കായിക മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന് ഉജ്ജ്വല തുടക്കം. ഓൾഡ് ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിലാണ് കളി സംഘടിപ്പിച്ചത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അൽഖോർ ഏരിയ സൗത്ത് സോൺ തുടങ്ങി വിവിധ ജില്ലാ ഏരിയ കളിൽ നിന്നായി ഒൻപത് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റ് ഔദ്യോഗിക ഉദ്ഘാടനം ദുബായ് കെഎംസിസി ഉപദേശക സമിതി ചെയർമാനും, റിജൻസി ഗ്രൂപ്പ് ഫൗണ്ടർ ആൻഡ് ചെയർമാനുമായ ശംസുദ്ധീൻ ബിൻ മുഹ്‌യദ്ധീൻ നിർവഹിച്ചു.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദു സമദ്, ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും അഷ്‌റഫ് ആറളം നന്ദിയും പറഞ്ഞു. ഭാരവാഹികളായ ടി ടി കെ ബഷീർ, ആദം കുഞ്ഞി, സിദ്ധീക്ക് വാഴക്കാട്, അജ്മൽ നബീൽ, അലി മുറയുർ, താഹിർ താഹക്കുട്ടി, വി ടി എം സാദിഖ്, സൽമാൻ ഇളയിടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത് ശംസുദ്ധീൻ വാണിമേൽ വിവിധ സ്വാഗത സംഘം ഭാരവാഹികൾ ഉപദേശക സമിതി നേതാക്കൾ സ്പോർട്സ് വിങ് ഭാരവാഹികൾ നേതൃത്വം നൽകി.