മിസിസ് കേരള 2025: മലയാളി തുഷാര നായർ രണ്ടാം റണ്ണർ അപ്പ്

Mail This Article
ദോഹ ∙ മിസിസ് കേരള 2025 സൗന്ദര്യ മത്സരത്തിൽ ഖത്തറിലെ പ്രവാസി വനിത തുഷാര നായർ രണ്ടാം റണ്ണർ അപ്പ് ആയി. മത്സരത്തിൽ ബെസ്റ്റ് ഫോട്ടോജനിക് അവാർഡും തുഷാരയ്ക്ക് ലഭിച്ചു.
ഖത്തറിലെ ഒരു പ്രമുഖ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ തുഷാര കഴിഞ്ഞ അഞ്ച് വർഷമായി ഖത്തറിലാണ് താമസം. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാൽപതോളം മലയാളികൾ പങ്കെടുത്തിരുന്നു. വനം മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു.
സൗന്ദര്യ മത്സരത്തിന്റെ മൂന്ന് റൗണ്ടുകളിലും സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മികച്ച ഉത്തരം നൽകാൻ സാധിച്ചതാണ് വിജയത്തിന് പിന്നിലെന്ന് തുഷാര പറഞ്ഞു. റേഡിയോ സുനോ നടത്തിയ 'മലയാള മങ്ക' മത്സരത്തിൽ ബെസ്റ്റ് വോയ്‌സ് അവാർഡ് നേടിയതാണ് മത്സരത്തിൽ പങ്കെടുക്കാൻ പ്രചോദനമായതെന്ന് തുഷാര മനോരമ ഓൺലൈനിനോട് പറഞ്ഞു.
കാസർകോട് കാഞ്ഞങ്ങാട് സ്വദേശിനിയായ തുഷാര നായർ പഠനം പൂർത്തിയാക്കി കുറച്ചു കാലം ബെംഗളൂരുവിൽ ജോലി ചെയ്തിരുന്നു. ഭർത്താവ് അമിത്. ഏകമകൾ ആദ്യ 'ഗു' എന്ന മലയാളി സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.