യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഇന്ത്യൻ യോഗി സദ്ഗുരുവുമായി കൂടിക്കാഴ്ച നടത്തി

Mail This Article
അബുദാബി ∙ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഇന്ത്യൻ യോഗി സദ്ഗുരുവുമായി കൂടിക്കാഴ്ച നടത്തി. സ്ഥിരതയ്ക്കും സുസ്ഥിര വികസനത്തിനും ഒരു സ്തംഭമെന്ന നിലയിൽ സമാധാനപരമായ സഹവർത്തിത്വത്തിന്റെ പ്രാധാന്യം അബുദാബിയിലെ മജ്‌ലിസിൽ നടന്ന യോഗത്തിൽ ഇരുവരും ഊന്നിപ്പറഞ്ഞു.
ആത്മീയ അവബോധം വർധിപ്പിക്കുന്നതിലും ഉദാത്തമായ മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലും സദ്ഗുരുവിന്റെ പ്രവർത്തനങ്ങളെ ഷെയ്ഖ് നഹ്യാൻ പ്രശംസിച്ചു, സമാധാനവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഗോള മാതൃകയാണ് അദ്ദേഹത്തിന്റെ സംരംഭങ്ങളെന്ന് അഭിപ്രായപ്പെട്ടു.
പരിസ്ഥിതി അവബോധം വർധിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങൾ വികസിപ്പിക്കുക, സമാധാനപരമായ സഹവർത്തിത്വം, സുസ്ഥിര വികസനം, രാജ്യാന്തര സഹകരണം എന്നിവയെ പിന്തുണയ്ക്കുന്ന പദ്ധതികൾ ആരംഭിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സദ്ഗുരുവിന്റെ വരാനിരിക്കുന്ന സംരംഭങ്ങൾ അവലോകനം ചെയ്തു. സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇയുടെ ആഗോള നേതൃത്വത്തെക്കുറിച്ച് ചർച്ച ചെയ്തു. സമാധാനപരമായ സഹവർത്തിത്വത്തിനായുള്ള ഒരു ആഗോള മാതൃക കെട്ടിപ്പടുക്കുന്നതിൽ യുഎഇ വിജയം വരിച്ചിരിക്കുന്നു.