ഐഎസ്‌സി ഓപ്പൺ യൂത്ത് ഫെസ്റ്റ്: ധനിഷ്ക കലാതിലകം

Mail This Article
അബുദാബി ∙ ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‌സി) സംഘടിപ്പിച്ച യുഎഇ ഓപ്പൺ യൂത്ത് ഫെസ്റ്റിവലിൽ ധനിഷ്ക വിജേഷ് കലാതിലകമായി. 3 ദിവസം നീണ്ട ഫെസ്റ്റിവലിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും ഒന്നാം സമ്മാനം കരസ്ഥമാക്കി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ അബുദാബി സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥിനി ധനിഷ്ക വിജേഷാണ് കലാതിലക പട്ടം ചൂടിയത്.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂളിനുള്ള പുരസ്കാരം അബുദാബി സെന്റ് ജോസഫ് സ്കൂൾ നേടി. പ്രസിഡന്റ് എം. ജയറാം റായ്, മുഖ്യപ്രായോജകരിൽ ഒരാളായ റോബിൻസൺ മൈക്കിൾ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി ദീപു സുദർശൻ, ട്രഷറർ ദിനേശ് പൊതുവാൾ, വൈസ് പ്രസിഡന്റ് കെ.എം. സുജിത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വിനോദവിഭാഗം സെക്രട്ടറി അരുൺ ആൻഡ്രു വർഗീസ്, കൺവീനർ എം.പി. കിഷോർ എന്നിവർ നേതൃത്വം നൽകി.