ജിദ്ദയിലെ പഴക്കം ചെന്ന 351 കെട്ടിടങ്ങൾ പൊളിച്ചുമാറ്റും; ഉടമകൾക്ക് നോട്ടീസ് നൽകി അധികൃതർ

Mail This Article
ജിദ്ദ ∙ പഴക്കം ചെന്ന 351 കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകി. ജിദ്ദയിലെ ഫൈസാലിയ, റബ്‌വ ജില്ലകളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. പരിസരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും നഗരത്തിലെ പൊതു സുരക്ഷ വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഫൈസലിയയിൽ 263 ജീർണിച്ച കെട്ടിടങ്ങളും റബ്‌വ പരിസരങ്ങളിൽ 88 കെട്ടിടങ്ങളുമാണുള്ളതെന്ന് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പൊളിച്ചുമാറ്റൽ നോട്ടീസ് കെട്ടിടങ്ങളിൽ ഒട്ടിക്കുകയും ചെയ്തു, ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് െകട്ടിടം പൊളിച്ചുമാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ തകർന്നുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങളുടെ അവസ്ഥ നിരീക്ഷിക്കാനായി കെട്ടിടങ്ങൾ പരിശോധിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി മേയർ ചൂണ്ടിക്കാട്ടി. തകർന്നുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ലക്ഷ്യമിട്ട് എമർജൻസി–ക്രൈസിസ് ജനറൽ വകുപ്പ് നടത്തിയ ക്യാംപെയ്നിലാണ് നടപടികൾ.