ഗതാഗത നിയമ ലംഘനം: ജിദ്ദയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

Mail This Article
×
ജിദ്ദ ∙ നഗരത്തിലെ പ്രധാന റോഡില്‍ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ രണ്ടു ഡ്രൈവര്‍മാരെ ജിദ്ദ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. അമിത വേഗതയില്‍ വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ച് നീങ്ങല്‍, എതിര്‍ദിശയില്‍ വാഹനമോടിക്കല്‍, മതിയായ സുരക്ഷിത അകലം പാലിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് യുവാക്കള്‍ നടത്തിയത്.
മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. ജിദ്ദയിലെ മെയിന്‍ റോഡില്‍ യുവാക്കള്‍ ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സാമഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
English Summary:
Jeddah Traffic Police arrest two drivers for serious traffic violations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.