യുഎഇ ഓപ്പൺ അത്‌ലറ്റിക് മീറ്റിന് സമാപനം

Mail This Article
അബുദാബി ∙ മലയാളി സമാജം യുഎഇ ഓപ്പൺ അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. രക്ഷാധികാരി ലൂയിസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യുഎഇയിലെ വിവിധ സ്കൂളുകളിൽ നിന്നായി 350ലേറെ കുട്ടികൾ പങ്കെടുത്ത കായികമേളയിൽ വിവിധ വിഭാഗങ്ങളിലായി നവൻ സുജിത്ത്, അഗത അജേഷ്, ഒമർ സക്കറിയ, അലിൻ ഇൻസാഫ്, ജയ് മണികണ്ഠൻ, ലസ ഫാത്തിമ, എൽട്ടൻ കെവിൻ, ബാല സേതുമാധവൻ, മുഹമ്മദ് റിയാദ്, ഷനൽ ലോബോ എന്നിവർ വ്യക്തിഗത ചാംപ്യൻന്മാരായി.
കായികമേളയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ഓവറോൾ ട്രോഫി അബുദാബി ഇന്ത്യൻ സ്കൂൾ നേടി. സൺറൈസ് ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂളിനാണ് രണ്ടാം സ്ഥാനം. പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ്കുമാർ, കോ ഓർഡിനേഷൻ ചെയർമാൻ ബി.യേശുശീലൻ, ട്രഷറർ യാസിർ അറഫാത്ത്, സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം, ബാലവേദി പ്രസിഡന്റ് വൈദർശ് ബിനു, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി എന്നിവർ പ്രസംഗിച്ചു.