ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 59.29 കോടി രൂപ സമ്മാനം

Mail This Article
×
അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 59.29 കോടി രൂപ (2.5 കോടി ദിർഹം) സമ്മാനം. ഷാർജയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ആഷിക് പടിഞ്ഞാറത്ത് ആണ് ഭാഗ്യവാൻ.
19 വർഷമായി ഷാർജയിലുള്ള ആഷിക് കഴിഞ്ഞ 10 വർഷമായി സ്വന്തമായി ടിക്കറ്റ് എടുത്തുവരുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനായി സമ്മാനത്തുക വിനിയോഗിക്കുകയാണ് ആദ്യ പരിഗണന. ഭാവി പദ്ധതികൾ പിന്നീട് തീരുമാനിക്കുമെന്ന് ആഷിക് പറഞ്ഞു.
English Summary:
Malayali wins 59.29 crore rupees in the Big Ticket draw
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.