കുവൈത്ത് പ്രതിരോധ വകുപ്പ് മന്ത്രിയായി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അല്‍ സാലെം അല്‍ സബാഹ് ചുമതലയേറ്റു

Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ പുതിയ പ്രതിരോധ വകുപ്പ് മന്ത്രിയായി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അല്‍ സാലെം അല്‍ അബാഹ് ചുമതലയേറ്റു. അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.
കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹ് തുടങ്ങിയ ഉന്നത ഭരണാധികാരികളും ചടങ്ങിന് സാക്ഷിയായി. നിലവില്‍ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് പ്രതിരോധ മന്ത്രിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത്.
പ്രസ്തുത സ്ഥാനത്തേക്കാണ് ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അല്‍ സാലെം അല്‍ അബാഹ് നിയമിച്ചു കൊണ്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയുടെ പദവിയില്‍ ആഭ്യന്തര വകുപ്പ് മന്ത്രിസ്ഥാനത്ത് ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് തുടരുമെന്നും അമീരി ഉത്തരവില്‍ വ്യക്തമാക്കി.