പത്തനംതിട്ട ജില്ലാ കെഎംസിസി കുടുംബസംഗമം ഫെബ്രുവരി 9ന്

Mail This Article
×
അബുദാബി ∙ പത്തനംതിട്ട ജില്ലാ കെഎംസിസി കുടുംബസംഗമം (യുണീക് 2025 സീസൺ-2) ഫെബ്രുവരി 9ന് അബുദാബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററിൽ നടക്കും. രാവിലെ 10ന് നടക്കുന്ന ലീഡേഴ്സ് ടോക് കെഎംസിസി നേതാവും ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡന്റുമായ വി.പി.കെ.അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കെഎംസിസി സെക്രട്ടറി ഇ.ടി.എം.സുനീർ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാനതല കെഎംസിസി നേതാക്കൾ പങ്കെടുക്കും. ഇതോടനുബന്ധിച്ച് കളറിങ്, ഡ്രോയിങ്, ക്വിസ്, കലാകായിക മത്സരങ്ങൾക്കു പുറമെ മാപ്പിളപ്പാട്ടു ഗായകൻ റാഫി മഞ്ചേരിയുടെ ഇശൽ വിരുന്നും ഉണ്ടായിരിക്കും.
English Summary:
Pathanamthitta District KMCC Family Meeting on 9th February.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.