ഖത്തർ കെഎംസിസിയുടെ ജിസിസി വടംവലി മത്സരം ഏഴിന്; പോസ്റ്റർ പ്രകാശനം ചെയ്തു

Mail This Article
ദോഹ ∙ ഖത്തർ കെ എം സി സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഒന്നാമത് ജി സി സി വടം വലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് നടന്ന പരിപാടി ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, വടംവലിയുടെ മുഖ്യ പ്രായോജകരായ ടീ സ്റ്റോപ്പിന്റെ പ്രതിനിധികളായ ഫവാസ്, നബീൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.ബി.ഫ്, ഐ.സി.സി, ഐ.എസ്.സി പ്രതിനിധികൾ, ഖത്തർ കെ.എം.സി.സി സ്റ്റേറ്റ് ഭാരവാഹികൾ, വേൾഡ് കെ.എം.സി.സി ഭാരവാഹികൾ, സ്പോർട്സ് വിങ് ഭാരവാഹികൾ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
ഫെബ്രുവരി 7ന് വൈകിട്ട് 3 മണി മുതൽ റയാനിലെ അബ്സല്യൂട്ട് സ്പോർട്സ് വടംവലി സ്ലാബ് കോർട്ടിൽ നടക്കുന്ന മത്സരത്തിൽ ഖത്തർ, യു എ ഇ, സൗദി, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നായി ഇരുപതിൽ പരം ടീമുകൾ അണിനിരക്കും. വടം വലി മത്സരത്തിലെ വിജയികൾക്ക് 25,000 റിയാലിന്റെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കുമെന്ന് സ്പോർട്സ് വിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.