പ്രകൃതിസൗഹൃദ ഗതാഗതം: ഷാർജ ടാക്സികൾ ഹൈബ്രിഡ് ആകുന്നു

Mail This Article
×
ഷാർജ ∙ 2027നകം ഷാർജയിലെ മുഴുവൻ ടാക്സികളും പ്രകൃതിസൗഹൃദമാക്കുമെന്ന് ഷാർജ ടാക്സി കമ്പനി അറിയിച്ചു. കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ, ഹൈബ്രിഡ് ടാക്സികളാക്കി ഇവയെ മാറ്റും. പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും ഹൈബ്രിഡ് ടാക്സികൾ നിരത്തിലിറക്കിയിട്ടുണ്ട്.
ഒരേസമയം ബാറ്ററിയിലും പെട്രോളിലും ഓടുന്ന വാഹനങ്ങളാണ് ഹൈബ്രിഡ്. ഹ്രസ്വദൂര യാത്രയിൽ ബാറ്ററിയിലും ദീർഘദൂരയാത്രയിൽ ഇന്ധനത്തിലുമാണ് ഈ വാഹനങ്ങൾ പ്രവർത്തിക്കുക. നിലവിൽ ഷാർജ ടാക്സിക്കു കീഴിൽ പുതിയ 798 ടാക്സികളാണ് സർവീസ് നടത്തിവരുന്നത്. 3 വർഷത്തിനകം ഇവയെല്ലാം ഹൈബ്രിഡ് ആക്കി മാറ്റും.
English Summary:
Sharjah Taxi Company announced that all of its taxis will be eco-friendly by 2027
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.