സോളർ, വിൻഡ് ഊർജ സംഭരണത്തിന് സൗദിയുടെ ചെങ്കടലിൽ പത്തിലധികം സൈറ്റുകൾ

Mail This Article
ജിദ്ദ∙ സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ മികച്ച 10 ഇടങ്ങൾ കണ്ടെത്തി. സൗദിയുടെ ഉന്നത സർവകലാശാലകളിലൊന്നായ കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണ പഠനത്തിലാണ് പുതിയ കേന്ദ്രങ്ങൾ കണ്ടെത്തിയത്.
സൗദി വിഷൻ 2030 ന് അനുസൃതമായി പുനരുൽപ്പാദന ഊർജ സ്രോതസ്സുകളിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും ജലവിഭവ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും സഹായകമാണ് പുതിയ കണ്ടെത്തലുകൾ. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് അതിന്റെ വൈദ്യുതി ശേഷിയുടെ പകുതിയെങ്കിലും കൈവരിക്കാനാണ് ലക്ഷ്യം.
2030നകം പുനരുൽപാദന സ്രോതസ്സുകളിൽ നിന്ന് കുറഞ്ഞത് 50 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇതിലൂടെ 2060നകം കാർബൺ പ്രസരണം പൂജ്യത്തിലേക്ക് എത്തിക്കും. സൗദിയുടെ ദീർഘകാല സുസ്ഥിര പദ്ധതിയുടെ പ്രധാന ഭാഗങ്ങളിലൊന്നാണ് പുനരുൽപാദന ഊർജം.