യുഎഇയിൽ കഴിയുന്ന 22 വിമുക്ത ഭടന്മാർക്ക് ഇന്ത്യയുടെ ആദരം

Mail This Article
അബുദാബി ∙ യുഎഇയിൽ കഴിയുന്ന വിമുക്ത ഭടന്മാരെ അബുദാബി സാംസ്കാരിക വേദി ആദരിച്ചു. സല്യൂട്ടിങ് ദ് റിയൽ ഹീറോസ് പേരിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി മിലിറ്ററി അറ്റാഷെ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർപ്രീത് സിങ് ലൂത്ര ഉദ്ഘാടനം ചെയ്തു. പ്രതീകാത്മകമായി നിർമിച്ച അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ചടങ്ങ്. കര, നാവിക, വ്യോമ സേനാ വിഭാഗങ്ങൾ, ബിഎസ്എഫ്, സെന്റർ റിസർവ് പൊലീസ്, അസം റൈഫിൾസ്, ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സ് തുടങ്ങിയ പാരാമിലിറ്ററി വിഭാഗങ്ങളിൽ നിന്നായി 22 വിമുക്തഭ ടന്മാരെയാണ് ആദരിച്ചത്.
ഇന്ത്യൻ എംബസി ഡിഫൻസ് വിഭാഗം തേഡ് സെക്രട്ടറി സ്വാതി സന്ദീപ്, മുൻ സൈനിക കൂടിയായ അഹല്യ മെഡിക്കൽ ഡയറക്ടർ ഡോ. സംഗീത ശർമ, സാംസ്‌കാരിക വേദി പ്രസിഡന്റ് സാബു അഗസ്റ്റിൻ, മുഖ്യ രക്ഷാധികാരി അനൂപ് നമ്പ്യാർ, രക്ഷാധികാരി കേശവൻ ലാലി, ജനറൽ സെക്രട്ടറി ബിമൽ കുമാർ, ട്രഷറർ മുജീബ് അബ്ദുൽസലാം, ജോ.സെക്രട്ടറി ശ്രീജിത്ത് കുറ്റിക്കോൽ, ഇതര സംഘടനാ ഭാരവാഹികളായ എ.എം.അൻസാർ, സലിം ചിറക്കൽ, ടി.വി.സുരേഷ് കുമാർ, യാസിർ അറാഫത്ത്, യേശുശീലൻ, ഹിദായത്തുല്ല എന്നിവർ പ്രസംഗിച്ചു. മെറിറ്റ് അവാർഡും ചിത്രരചനാ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.