കാർ പാർക്കിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു

Mail This Article
റിയാദ് ∙ കാർ പാർക്കിങ് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പ്രവാസി മലയാളി റിയാദിൽ കുഴഞ്ഞു വീണു മരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പട്ടാമ്പി, കൊപ്പം, നെടുമ്പ്രക്കാട് അമയൂർ സ്വദേശി ചിരങ്ങാംതൊടി ഹനീഫ (44) ആണ് മരിച്ചത്. സ്കൂളിൽ പോയിരുന്ന സ്പോൺസറുടെ കുട്ടികളെ തിരികെ കൊണ്ടുവരുന്നതിനായി എത്തിയപ്പോഴായിരുന്നു പാർക്കിങ് ഏരിയയിൽ കുഴഞ്ഞുവീണത്.
സംഭവസ്ഥലത്തു തന്നെ മരണം സ്ഥിരീകരിച്ചു. എട്ടുമാസം മുൻപാണ് ഹനീഫ നാട്ടിൽ അവധിക്ക് പോയത്. പരേതരായ മരക്കാർ, കദീജ എന്നിവർ മാതാപിതാക്കൾ. ഭാര്യ സാജിദ, മക്കൾ ഷിബിൻ, ഷിബിൽ, അനസ്. നിയമനടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ടി.വി. ജൂനൈദ് താനൂർ, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, റസാഖ് പൊന്നാനി എന്നിവർ നേതൃത്വം നൽകുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.