ADVERTISEMENT

അബുദാബി ∙ 2024 അവസാനത്തോടെ യുഎഇയുടെ വിദേശ വ്യാപാരം 3 ട്രില്യൻ ദിർഹത്തിലെത്തിയതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് പ്രഖ്യാപിച്ചു. ഈ സാമ്പത്തിക നേട്ടത്തെ "ചരിത്രപരമായ നാഴികക്കല്ല്" എന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പറഞ്ഞു. 

2024-ൽ ആഗോള വ്യാപാരം വെറും 2 ശതമാനം മാത്രം വളർന്നപ്പോൾ യുഎഇയുടെ വിദേശ വ്യാപാരം അതിന്റെ ഏഴ് മടങ്ങ് വർധിച്ച്, 14.6 ശതമാനം വളർച്ച കൈവരിച്ചുവെന്ന് അദ്ദേഹം കുറിച്ചു. ഈ വിജയത്തിന്റെ ഭൂരിഭാഗവും പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വർഷങ്ങളുടെ പ്രയത്നഫലമാണ്. 

ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ, പങ്കാളി രാജ്യങ്ങളുമായുള്ള എണ്ണ ഇതര വ്യാപാരത്തിൽ 135 ബില്യൻ ദിർഹം ചേർത്തു-മുൻവർഷത്തെ അപേക്ഷിച്ച് അസാധാരണമായ 42 ശതമാനം വർധനവ്.  2031-നകം വാർഷിക വിദേശ വ്യാപാരത്തിൽ 4 ട്രില്യൻ ദിർഹത്തിലെത്താൻ 2021-ൽ ഞങ്ങൾ ലക്ഷ്യം വച്ചിരുന്നു. 2024 അവസാനത്തോടെ ആ ലക്ഷ്യത്തിൻ്റെ 75 ശതമാനം നേടി. ഈ വേഗത്തിൽത്തന്നെ ഷെഡ്യൂളിന് വർഷങ്ങൾക്ക് മുൻപ് തന്നെ ഞങ്ങൾ അതിൽ എത്തിച്ചേരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

English Summary:

His Highness Sheikh Mohammed bin Rashid Al Maktoum announced foreign trade reached AED 3 trillion in 2024.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com