ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ പ്രവാസലോകത്ത് ജീവിക്കുമ്പോഴും നെഞ്ചില്‍ മലയാളവും, ഉള്ളു നിറയെ കേരളത്തെ സ്നേഹിക്കുന്നവരാണ് പ്രവാസികളെന്ന് ജോസ് കെ മാണി എംപി. അബ്ബാസിയയില്‍ കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈത്തിന്റെ (കെഡിഎകെ) 9 -ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ പങ്ക് വിലമതിക്കാനാവത്തതാണ്. പ്രവാസികളുടെ സംഭാവനയാണ് ഇന്നത്തെ കേരളത്തിന്റെ മുഖച്ഛായ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

'കോട്ടയം മഹോത്സവം 2025'പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ചെസ്സില്‍ ചെറിയാന്‍ രാമപുരം അധ്യക്ഷത വഹിച്ചു. ജിജുന ഉണ്ണി, ഹംസ പയ്യനൂര്‍, മോഹന്‍ ജോര്‍ജ്, ലേഡീസ് വിങ്ങ് ചെയര്‍ പേര്‍സണ്‍ ട്രീസ എബ്രഹാം, സാം നന്ത്യാട്ട്, ജേക്കബ് ചണ്ണംപേട്ട എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജോസ് കെ മാണി എംപിയെ കെഡിഎകെ പ്രസിഡന്റ് ചെസ്സില്‍ ചെറിയാന്‍ പൊന്നാട അണിയിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

തുടര്‍ന്ന്, കോട്ടയം ജില്ലയിലെ സംരംഭകരായ സിവി പോള്‍, സജി സക്കറിയ, സോണി സെബാസ്റ്റിയന്‍, ഷഫീക്ക് റഹ്‌മാന്‍, കിഷോര്‍ സെബാസ്റ്റിയന്‍, ഷിബു പോള്‍, ഡൊമനിക് മാത്യു, മാത്യു ഫിലിപ്പ് തരകന്‍, ജോബിന്‍ പി.ജോണ്‍, സുബി ജോണ്‍, അജിത് പണിക്കര്‍ കൂടാതെ, മാധ്യമപ്രവര്‍ത്തകന്‍ അനില്‍ പി.അലക്സ് എന്നിവരെയും മുഖ്യാതിഥി ജോസ് കെ.മാണി മെമ്മോന്റോ നല്‍കി ആദരിച്ചു. ജനറല്‍ സെക്രട്ടറി അജിത്ത് സഖറിയ പീറ്റര്‍സ്വാഗതം ആശംസിച്ച യോഗത്തില്‍, വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണന്‍ മോഹന്‍, ഹാരോള്‍ഡ് മാത്യു, പ്രോഗ്രാം കണ്‍വീനര്‍ സാം നന്ത്യാട്ട്, ഉപദേശക സമിതി അംഗങ്ങളായ മോഹന്‍ ജോര്‍ജ്, അനില്‍ പി.അലക്സ്, സണ്ണി തോമസ്, സോണി സെബാസ്റ്റ്യന്‍, ഷഫീക്ക് റഹ്‌മാന്‍ കോട്ടയം ജില്ലയിലെ പ്രദേശിക അസോസിയേഷനുകള്‍ ഭാരവാഹികളായ ബിജു സൈമണ്‍ അയര്‍ക്കുന്നം അസോസിയേഷന്‍, ആന്റണി പീറ്റര്‍ - ചങ്ങനാശ്ശേരി, ജസ്റ്റിൻ ജോസഫ് -പേരൂര്‍, അജിത്ത് -തെള്ളകം, റ്റിജോ തോമസ് -തൃക്കൊടിത്താനം, സുനീഷ് മാത്യു - കടപ്ലാമറ്റം, രാരി വര്‍ഗീസ് - വാകത്താനം, ബിജു എബ്രഹാം രാമപുരം, കോളജ് അല്മനൈ അസോസിയേഷന്‍ ഭാരവാഹികളായ മാത്യൂ സക്കറിയ -ബസേലിയോസ്, രാജേഷ് വര്‍ക്കി -സിഎംഎസ്, സില്‍വി ജോസ് -ദേവമാതാ, ജോണ്‍ പി.എബ്രഹാം -കെ.ജി.കോളേജ്, സക്കറിയ -മണര്‍കാട് സെന്റ് മേരീസ്, റ്റോമി സിറിയക് -പാല സെന്റ് തോമസ്, ഷിബു പള്ളിക്കല്‍ -എസ്.ബി.കോളജ് കൂടാതെ കോട്ടയം ക്ലബ്ബിനെ പ്രതിനിധികരിച്ച് റെനീസ് ജേക്കബ്, കുവൈത്ത് കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്‍ പ്രതിനിധി സുരേഷ് റ്റി ഐസക്കും വേദിയില്‍ സന്നിഹിതരായിരുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കായിക പ്രതിഭകളായ ഐറിന്‍ കിഷോര്‍ ചൂരനേലി, ജെറമി നന്ത്യാട്ട്, എറിക് സിബി എന്നി വിദ്യാർഥികളെ ആദരിച്ചു. കെഡിഎകെ സംഘടിപ്പിച്ച നാടന്‍പന്തുകളി മത്സരത്തിൽ ഏബന്‍, അജോ, റോബിച്ചന്‍, ജിത്തു, ജിജോ എന്നിവര്‍ സമ്മാനം നേടി. ജസ്റ്റിന്‍ ക്യാപ്റ്റന്‍സിയില്‍ രാജേഷ്, ബിജില്‍, ജിത്തു, ജോസ്, നിജു, ജിജോ, തോമസ്, ആനന്ദ്, രാഹൂല്‍ എന്നിവരടങ്ങുന്ന പേരൂര്‍ ടീമാണ് വിജയിച്ചത്. റണ്ണര്‍അപ്പായ മീനടം ടീമിനും ഒപ്പം, ജിസിസി കപ്പ് ജേതാക്കളുടെ - ക്യാപ്റ്റന്‍ ജോയല്‍ വര്‍ഗീസ്, വൈസ് ക്യാപ്റ്റന്‍ സാം നന്ത്യാട്ട് എന്നിവര്‍ക്കും ജോസ് കെ.മാണി ട്രോഫികള്‍ വിതരണം ചെയ്തു. 

പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കെ ജെ ജോണ്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന്, ചലച്ചിത്ര പിന്നണി ഗായകന്‍ ജീ വേണുഗോപാലും മകന്‍ അരവിന്ദ് വേണുഗോപാലും നയിക്കുന്ന ഗാനസന്ധ്യയില്‍ ചലച്ചിത്ര പിന്നണി ഗായിക നയന നായര്‍, ഗായകന്‍ വീപിന്‍ സേവിയര്‍, സ്റ്റാൻഡ് അപ്പ് കോമേഡിയന്‍ റെജി രാമപുരം തുടങ്ങിയവരുടെ കലാവിരുന്നും ഒരുക്കിയിരുന്നു.

(വാർത്ത: സഞ്ജു ജോഷി)

English Summary:

KDAK 9th Annual Conference inaugurated by Jose K. Mani MP

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com