വീട്ടുജോലിക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ; 10 ദിവസം തുടർച്ചയായി ജോലിക്കെത്തിയില്ലെങ്കിൽ കരാർ റദ്ദാകും

Mail This Article
×
അബുദാബി ∙ കാരണം കൂടാതെ തുടർച്ചയായി 10 ദിവസം ജോലിയിൽനിന്നു വിട്ടുനിൽക്കുന്ന വീട്ടുജോലിക്കാരുടെ തൊഴിൽ കരാർ റദ്ദാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെക്കുറിച്ച് തൊഴിലുടമ അഞ്ചു ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണമെന്നും വ്യക്തമാക്കുന്നു.
വാർഷിക അവധിയോ വാരാന്ത്യ അവധിയോ കഴിഞ്ഞ് 10 ദിവസം ജോലിക്ക് ഹാജരാകാത്തവരുടെ കരാറാണ് റദ്ദാക്കുക. ലഹരി ഉപയോഗിച്ച് ജോലിക്ക് ഹാജരാകുക, തൊഴിൽ നിയമം ലംഘിക്കുക, കുറ്റകൃത്യങ്ങൾക്ക് കേസെടുക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ പവിത്രത ലംഘിക്കുംവിധം ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുക എന്നീ സാഹചര്യങ്ങളിലും തൊഴിലാളിയെ പിരിച്ചുവിടും. ഇതേസമയം തൊഴിലുടമയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ തൊഴിൽ കരാർ പുനഃസ്ഥാപിക്കും.
English Summary:
Domestic worker’s contract will be terminated if 10 consecutive days absence is noted without reason
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.