ഉംറ തീർഥാടകർക്കുള്ള മെനിഞ്ചൈറ്റിസ് വാക്‌സീനേഷൻ സൗദി പിൻവലിച്ചു

Mail This Article
×
ജിദ്ദ∙ ഉംറ തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്‌സീനേഷൻ നിർബന്ധമാക്കിയ നടപടി സൗദി അറേബ്യ പിൻവലിച്ചു. സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സൗദിയിലേക്ക് സർവീസ് നടത്തുന്ന എല്ലാ എയർലൈനുകളിലെ യാത്രക്കാർക്കും ഇതു ബാധകമായിരിക്കും.
ഇതു സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ജിഎസിഎ) വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്. ജനുവരി 7നാണ് എല്ലാ ഉംറ തീർഥാടകരും മെനിഞ്ചൈറ്റിസ് വാക്സീൻ നിർബന്ധമായെടുക്കണമെന്ന് പ്രഖ്യാപിച്ചത്. ഈ മാസം 10 മുതലാണ് വാക്സീൻ നിർബന്ധമാക്കിയിരുന്നത്.
English Summary:
Mandatory meningitis vaccination for umra pilgrims removed by saudi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.