ADVERTISEMENT

അബുദാബി ∙ സൂപ്പര്‍മാര്‍ക്കറ്റ്, പെട്രോൾ പമ്പ് തുടങ്ങിയ റീട്ടെയില്‍ കേന്ദ്രങ്ങളിൽ യുഎഇ ലോട്ടറി ലഭ്യമാക്കാൻ പദ്ധതി. യുഎഇ ലോട്ടറി നടത്തുന്ന ദി ഗെയിമിലെ ലോട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബിഷപ് വൂസ്ലിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പദ്ധതി എന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

നിലവില്‍, യുഎഇ ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകള്‍ സ്വന്തമാക്കാൻ സാധിക്കുക. ഉടൻ തന്നെ മൊബൈല്‍ ആപ്പും പുറത്തിറക്കുമെന്ന് ഡയറക്ടർ പറഞ്ഞു. പുതിയ പദ്ധതിയിൽ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പെട്രോള്‍ പമ്പ് തുടങ്ങിയ റീട്ടെയില്‍ കേന്ദ്രങ്ങളിൽ നിന്നും ലോട്ടറി വാങ്ങാം. 

കഴിഞ്ഞ വർഷം അവസാനമാണ് 10 കോടി ദിര്‍ഹത്തിന്റെ ജാക്ക്പോട്ടുമായി യുഎഇ ലോട്ടറി ആരംഭിച്ചത്.  യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിയായ യുഎഇ ലോട്ടറിക്ക് മികച്ച പ്രതികരണമാണ് തുടക്കം മുതൽ ലഭിക്കുന്നത്.

100 ദിര്‍ഹം മുതല്‍ 100 മില്യൻ ദിര്‍ഹം വരെ സമ്മാനമായി നേടാനുള്ള അവസരമാണ് യുഎഇ ലോട്ടറി ഒരുക്കുന്നത്. എല്ലാ രണ്ടാഴ്ചയിലും ശനിയാഴ്ചകളില്‍ ആണ് യുഎഇ ലോട്ടറിയുടെ നറുക്കെടുപ്പ്. ജനറല്‍ കമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സിങ് ആവശ്യകതകള്‍ പാലിച്ചാണ് യുഎഇ ലോട്ടറി പ്രവർത്തിക്കുന്നത്. 

English Summary:

The UAE Lottery is planning to sell tickets at retail spaces like convenience stores, supermarkets, and fuel stations, its director has said

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com