ADVERTISEMENT

നൂറാം തവണ ടിക്കറ്റെടുത്തു: മലയാളിയെ തേടിയെത്തിയത് 59 കോടി രൂപ; ബിഗ് ടിക്കറ്റ് സമ്മാനത്തുക കൊണ്ട് പുതുസ്വപ്നം
അബുദാബി ∙ ഈ മലയാളി യുവാവ് യുഎഇയിൽ ഭാഗ്യപരീക്ഷണം നടത്തിയത് പത്തും പതിനഞ്ചും തവണയല്ല, നൂറു പ്രാവശ്യം. ഒടുവിൽ സെഞ്ച്വറി മധുരവുമായി എത്തിയത് 59.29 കോടി രൂപ. ഷാർജയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ആഷിഖ് പടിഞ്ഞാറത്തി(39)നാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹം സമ്മാനം ലഭിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

Representative Image. Image Credit: Deepak Sethi /Istockphoto.com
Representative Image. Image Credit: Deepak Sethi /Istockphoto.com

പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ
ദുബായ് ∙ പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കപ്പെടും. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

 ദുബായ് നഗരസഭ ഊർജിത കൊതുക്, എലി, ക്ഷുദ്രജീവി നശീകരണ യജ്ഞത്തിനു തുടക്കമിട്ടിരിക്കുന്നു. Representative Image. Image Credits: Kwangmoozaa/Istockphoto.com
ദുബായ് നഗരസഭ ഊർജിത കൊതുക്, എലി, ക്ഷുദ്രജീവി നശീകരണ യജ്ഞത്തിനു തുടക്കമിട്ടിരിക്കുന്നു. Representative Image. Image Credits: Kwangmoozaa/Istockphoto.com

എണ്ണിയെണ്ണി തീർക്കാൻ സ്മാർട്ട് ദുബായ്; മരിച്ചുവീഴുമെന്ന് അറിഞ്ഞിട്ടും ആരെയും കൂസാത്ത പോരാളികൾക്കായി 'സോളർ കെണി'
മരിച്ചുവീഴുമെന്ന് അറിഞ്ഞിട്ടും ആരെയും കൂസാത്തവരാണ് ഈ പോരാളികൾ. ദംഷ്ട്രകളാണ് ഇവരുടെ ആയുധം. ഏതു വലിയ യുദ്ധമുഖത്തേക്കും ഒരു മൂളിപ്പാട്ടുമായി പറന്നെത്തുന്ന മനഃസാന്നിധ്യമാണ് മറ്റുള്ളവരുടെ ഉറക്കം കളയുന്നത്. ധനികൻ, ദരിദ്രൻ എന്ന വേർതിരിവില്ലാതെ, ഭരണാധികാരിയെന്നോ പ്രജയെന്നോ കരുതി മാറ്റിനിർത്താതെ എല്ലാവരെയും ഒരുപോലെ കാണുന്നവർ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

Image Credit:X/MAGAgeddon
Image Credit:X/MAGAgeddon

പൂർണമായും ‘സുതാര്യം’; ഗ്രാമി പുരസ്കാര ചടങ്ങിൽ ബയാൻക സെൻസോറിയുടെ നഗ്നതാ പ്രദർശനം വിവാദത്തിൽ
ലൊസാഞ്ചലസ് ∙ കഴിഞ്ഞ ദിവസം നടന്ന 2025ലെ ഗ്രാമി പുരസ്കാര ചടങ്ങിൽ ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാൻക സെൻസോറിയുടെ വസ്ത്രധാരണം വലിയ തോതിലുള്ള വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പൂർണമായും സുതാര്യമായതും അടിവസ്ത്രം ധരിക്കാത്തതുമായ വസ്ത്രം ധരിച്ചാണ് ബയാൻക ചടങ്ങിൽ പങ്കെടുത്തത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

Image Credit:Vadim_Nefedov/istockphoto.com
Image Credit:Vadim_Nefedov/istockphoto.com

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കി?; വലഞ്ഞ് പ്രവാസികൾ
കൊച്ചി ∙ സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളിൽനിന്നുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കിയതായി സൂചന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വീസ നിർത്തലാക്കിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളും ജനറൽ സർവീസ് കേന്ദ്രങ്ങളും വ്യക്തമാക്കി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

മേഴ്സി ജോൺസൺ
മേഴ്സി ജോൺസൺ

ദുബായ് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ദുബായ്/ അൽഐൻ∙ തൃശൂർ സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കുഴിക്കാട്ടുശേരി വെള്ളിക്കുളങ്ങര പുല്ലൻ ഹൗസിൽ മേഴ്സി ജോൺസൺ (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെയാണ് അപകടം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

Representative Image. Image Credit: KatarzynaBialasiewicz/istockphoto.com
Representative Image. Image Credit: KatarzynaBialasiewicz/istockphoto.com

കുട്ടികളുമായി അവധിയാഘോഷം: യുകെയിൽ മാതാപിതാക്കൾക്ക് പിഴ 4 കോടി, പ്രവാസി മലയാളികൾക്ക് ആശങ്ക
ലണ്ടൻ ∙ ഇംഗ്ലണ്ടിൽ സ്കൂൾ ഹോളിഡേ ഫൈനായി കഴിഞ്ഞവർഷം മാതാപിതാക്കൾ അടച്ചത് റെക്കോർഡ് പിഴ. കഴിഞ്ഞ അധ്യയന വർഷം 443,322 പൗണ്ടാണ് ഇത്തരത്തിൽ വിവിധ കൗൺസിലുകൾക്ക് മാതാപിതാക്കൾ പിഴയായി നൽകിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

English Summary:

Weekender: Bianca Censoris naked display sparks controversy at 2025 Grammys big ticket winner tried his luck for hundred times huge fine for illegal holiday know seven important international News

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com