നട്ടത് 2.16 ലക്ഷം മരങ്ങൾ; ഹരിതനഗരമാകും ദുബായ്

Mail This Article
×
ദുബായ് ∙ നടപ്പാതയുടെ ശൃംഖല വിപുലമാകുന്നതോടെ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കൂടുതൽ സൗകര്യമൊരുങ്ങും. 3300 കിലോമീറ്റർ പുതിയ നടപ്പാതയും നിലവിലുള്ള 2300 കിലോമീറ്റർ നടപ്പാതയുടെ നവീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.
അത് 2040ൽ പൂർത്തിയാക്കും. അതിനു ശേഷമാണ്, 900 കിലോമീറ്റർ നടപ്പാത പദ്ധതി തുടങ്ങുക. നഗരത്തിന്റെ ഹരിതഭംഗി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം മാത്രം 2.16 ലക്ഷം മരങ്ങളാണ് നട്ടത്.
മുൻവർഷത്തെ അപേക്ഷിച്ച്, കഴിഞ്ഞ വർഷം ദുബായുടെ ഹരിത മേഖലയിൽ 391.5 ഹെക്ടറിന്റെ വർധനയുണ്ടായി. അതിനു പുറമേ, 53 ലക്ഷം പൂച്ചെടികളും അലങ്കാരച്ചെടികളും ദുബായ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചു. നിലവിലുള്ള 4.5 കോടി പൂച്ചെടികൾ വർഷത്തിൽ 3 തവണയായി മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
English Summary:
Dubai Municipality announced that it has planted a total of 2,16,500 new trees in 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.