അബുദാബിയിൽ മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Mail This Article
×
അബുദാബി∙ മലയാളി ജോലിക്കിടെ അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ കന്മനം സ്വദേശിയും അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർമാർക്കറ്റ് സൂപ്പർവൈസറുമായ സി.വി. ഷിഹാബുദ്ദീൻ (46) ആണ് മരിച്ചത്. വ്യാഴാഴ്ച ഹൈപ്പർമാർക്കറ്റിൽ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബനിയാസ് മോർച്ചറിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേതൃത്വം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
English Summary:
Malayali Collapses and Dies at Work in Abu Dhabi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.