നിയമലംഘനം തുടർന്നു; അബുദാബിയിലെ റസ്റ്ററന്റ് പൂട്ടിച്ചു

Mail This Article
×
അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമലംഘനം ആവർത്തിച്ച റസ്റ്ററന്റ് അബുദാബിയിൽ അടപ്പിച്ചു. ഹംദാൻ സ്ട്രീറ്റിലുള്ള സ്പൈസി തമിഴ്നാട് റസ്റ്ററന്റ് എൽഎൽസിയാണ് പൂട്ടിയത്. അധികൃതർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായ 4 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.
മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടർന്ന പശ്ചാത്തലത്തിലാണ് നടപടി. നിയമലംഘനം നീക്കുന്നതുവരെ വിലക്ക് തുടരും. ശുചിത്വമില്ലായ്മ, ഭക്ഷ്യോൽപന്നങ്ങൾ വേർതിരിച്ച് കൃത്യമായ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കാതിരിക്കുക, ഭക്ഷ്യയോഗ്യമായ വസ്തുക്കൾ മൂടിവയ്ക്കാതിരിക്കുക, കീടങ്ങളുടെസാന്നിധ്യം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800 555 നമ്പറിൽ അറിയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.
English Summary:
Abu Dhabi restaurant shut over food safety violations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.