ADVERTISEMENT

ദുബായ് ∙ ഭാര്യയോ ഭർത്താവോ മരിച്ചാൽ 5 ദിവസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ എല്ലാ തൊഴിലാളികൾക്കും അർഹതയുണ്ടെന്നു മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഉറ്റവർ മരിച്ച ദിവസം മുതലാണ് 5 ദിവസത്തെ അവധി കണക്കാക്കുക. കൂടാതെ, മാതാവ്, പിതാവ്, മക്കൾ, സഹോദരൻ, സഹോദരി, മുത്തച്ഛൻ, മുത്തശ്ശി, പൗത്രൻ, പൗത്രി ഇവരിലാരെങ്കിലും മരിച്ചാലും 3 ദിവസത്തെ അവധി മാത്രമല്ല, 3 ദിവസത്തെ ശമ്പളവും നൽകണമെന്നും അധികൃതർ അറിയിച്ചു.

കുഞ്ഞ് ജനിക്കുമ്പോൾ, പരിചരണത്തിന് മാതാപിതാക്കൾക്കു 5 ദിവസത്തെ അവധി നൽകണം. അത് ഒന്നിച്ചോ കുഞ്ഞ് ജനിച്ച ദിവസം മുതൽ 6 മാസത്തിനുള്ളിലോ നൽകിയാൽ മതി. രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷ എഴുതുന്നതിന് 10 ദിവസം വരെ അവധി നൽകാനും മന്ത്രാലയം അനുമതി നൽകി.

2 വർഷം കാലാവധിയുള്ള വീസയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സ്വദേശികൾക്കു ദേശീയ പരിശീലന പദ്ധതികളിൽ പങ്കെടുക്കുന്നതിന് ശമ്പളത്തോടൊപ്പമുള്ള അവധി നൽകണമെന്നും സ്വകാര്യ കമ്പനികൾക്കു മന്ത്രാലയം നിർദേശം നൽകി. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് അവധി നൽകേണ്ടത്.

തൊഴിലാളികൾക്കു വാർഷിക അവധി നൽകാതെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിലുണ്ട്. 2 വർഷം കഴിഞ്ഞിട്ടും അവധി നൽകാതിരിക്കുന്നത് നിയമലംഘനമാണ്. അവധിക്കു പകരം പണമെന്ന വ്യവസ്ഥ കമ്പനികളുടെ നിയമത്തിലുണ്ടെങ്കിൽ ഇതു ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

English Summary:

employees have a 5-day paid bereavement leave in the event of the death of a spouse

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com