റമസാന് പിരിവ്; നിബന്ധനകള്‍ പുറത്തിറക്കി സാമൂഹികക്ഷേമ മന്ത്രാലയം

Mail This Article
കുവൈത്ത് സിറ്റി ∙ റമസാന് മുന്നോടിയായി പിരിവുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്തി സാമൂഹികക്ഷേമ-തൊഴില്‍കാര്യ മന്ത്രാലയം. പിരിവിന് അംഗീകാരം നല്‍കിയ സംഘടനകള്‍ വഴിയല്ലാതെ ധനസമാഹരണം നടത്താന്‍ പാടില്ല. വ്യക്തികളില്‍ നിന്ന് പണം നേരിട്ട് സ്വീകരിക്കരുതെന്നാണ് പ്രധാന നിര്‍ദേശം. സന്നദ്ധ സംഘടന ഓഫിസിലായാലും പൊതു ഇടങ്ങളിലായാലും കെ.നെറ്റ്, ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍, ബാങ്ക് ഇടപാട് വഴിയോ മാത്രമേ പണം സ്വീകരിക്കാന്‍ പാടുള്ളൂ.
കിയോസ്‌ക് സ്ഥാപിച്ച് ഏതൊക്കെ സ്ഥലത്ത് നിന്ന് പണം സ്വീകരിക്കാമെന്നത് സംബന്ധിച്ച് അംഗീകൃത സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അംഗീകാരമുള്ള പ്രതിനിധികള്‍ പള്ളികളിലും മറ്റും ധനസമാഹരണത്തിലേര്‍പ്പെടുമ്പോള്‍ മന്ത്രാലയം നല്‍കിയ പ്രത്യേക കാര്‍ഡ് കഴുത്തില്‍ തൂക്കിയിടണം.
ധനസമാഹരണത്തിന് അനുമതി ലഭിച്ച സംഘടനകള്‍ തങ്ങള്‍ ചുമതലപ്പെടുത്തിയ പ്രതിനിധികളെ സംബന്ധിച്ച വിശദവിവരം മന്ത്രാലയത്തിന് നല്‍കണം. റമസാന്‍ കഴിഞ്ഞ് എത്രയും വേഗം സംഘടനകള്‍ ധനസമാഹരണം സംബന്ധിച്ച കൃത്യമായ വിവരം ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണം. മാത്രവുമല്ല സമാഹരിച്ച തുക ചെലവഴിച്ച രേഖയും സമര്‍പ്പിക്കണം.