ADVERTISEMENT

മക്ക ∙ സൗദിക്ക് അകത്തുനിന്നുള്ള ഹജ് സർവീസ് കമ്പനികളുടെ ഹജ് പാക്കേജ് നിരക്കുകൾ മൂന്നു ഗഡുക്കളായി അടയ്ക്കാമെന്ന് ഹജ് തീർഥാടകർക്ക് ഹജ്, ഉംറ മന്ത്രാലയം. പാക്കേജ് നിരക്ക് മുഴുവനായും ഒറ്റതവണ അടയ്ക്കാനും സാധിക്കും.

ബുക്കിങ് നടത്തി 72 മണിക്കൂറിനകം പാക്കേജ് നിരക്കിന്റെ 20 ശതമാനം ആദ്യ ഗഡുവായി അടയ്ക്കണം. രണ്ടാം ഗഡുവായ 40 ശതമാനം റമസാൻ 20 വരെ അടയ്ക്കാവുന്നതാണ്. മൂന്നാം ഗഡുവായ 40 ശതമാനം തുക ശവ്വാൽ 20 വരെയും അടയ്ക്കാവുന്നതാണ്. ഓരോ ഗഡു അടയ്ക്കുമ്പോഴും പ്രത്യേക ഇൻവോയ്‌സ് നൽകും. മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫ്ളുവൻസ വാക്‌സീനുകൾ ആഭ്യന്തര തീർഥാടകർ സ്വീകരിക്കൽ നിർബന്ധമാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഗൾഫ് പൗരന്മാർക്കും വിസിറ്റ് വീസകളിൽ സൗദിയിലെത്തുന്ന വിദേശികൾക്കും ആഭ്യന്തര ഹജ് തീർഥാടകരുടെ റജിസ്ട്രേഷനുള്ള പ്ലാറ്റ്ഫോം വഴി ഹജിന് ബുക്ക് ചെയ്യാൻ കഴിയില്ല. ഹജിന് ബുക്ക് ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 15 വയസ്സാണ്. പ്രായം ഹിജ്റ കലണ്ടറിലാണ് കണക്കാക്കുക. കൂടിയ പ്രായത്തിന് പരിധിയില്ല.

തിരിച്ചറിയൽ കാർഡുള്ള സൗദി പൗരന്മാർക്കും നിയമാനുസൃത ഇഖാമയുള്ള വിദേശികൾക്കും മാത്രമായി ഈ പ്ലാറ്റ്ഫോം വഴിയുള്ള ഹജ് ബുക്കിങ് പരിമിതപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഹജ് കർമം നിർവഹിക്കാത്തവർക്ക് ഹജ് റജിസ്ട്രേഷനിൽ മുൻഗണന ലഭിക്കും. സ്ത്രീകളെ അനുഗമിക്കുന്ന അടുത്ത ബന്ധുക്കളെ (മഹ്റം) ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളെ ഒപ്പം കൂട്ടാൻ തീർഥാടകരെ അനുവദിക്കില്ല.

English Summary:

Ministry of Hajj and Umrah allows Hajj pilgrims to pay Hajj package fees to Saudi-based Hajj service companies in three installments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com